വിശുദ്ധ അന്തോനീസിനോടുള്ള പ്രാർത്ഥന - Prayer to Saint Antony's

വിശുദ്ധ അന്തോനീസിനോടുള്ള പ്രാർത്ഥ

(തുടർച്ചയായി എല്ലാ ചൊവ്വാഴചയിലും നടത്തേണ്ട സവിശേഷമായ പ്രാർത്ഥന
അത്ഭുതകരമായ ഫലസിദ്ധി സെന്റ് അന്റോണിയിലൂടെ ലഭ്യമാകുന്ന പ്രാർത്ഥന)

അല്ലയോ കാരുണ്യവാനും വിശുദ്ധനുമായ അന്തോനീസ് പുണ്യവാളാ, ഈ അളിയ വിശ്വാസി അങ്ങയുടെ പൂർണ്ണ സംരക്ഷണത്തിനായി ഞങ്ങളുടെ ആത്മശരീരങ്ങളും ഞങ്ങൾക്കുള്ള സകലതും അങ്ങയിൽ സമർപ്പിക്കുന്നു. എന്റെ സമ്പുർണ്ണ വിശ്വാസത്തിന്റെ പ്രതീകമായി എല്ലാ ചൊവ്വാഴ്ചയിലും കത്തിജ്വലിക്കുന്ന ഈ ദീപം അങ്ങേയ്ക്ക് സമർപ്പിക്കുന്നു. അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത വിശുദ്ധ അന്തോനീസേ, ഞങ്ങളുടെ എല്ലാവിധ ദുഃഖങ്ങളിലും പ്രയാസങ്ങളിലും എനിക്ക് ആശ്വാസം തരുകയും എന്നെയും എന്റെ കുടുംബത്തെയും എല്ലാവിധ വിപത്തുകളിൽ നിന്നും ദോഷങ്ങളിൽ  നിന്നും പ്രയാസങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമേ. എന്റെ സകല വിശ്വാസവും സമർപ്പിച്ചിട്ടുള്ള വിശുദ്ധ അന്തോനീസേ, ഞാൻ അങ്ങയുടെ അതിരറ്റ കനിവിനായി കേണപേക്ഷിക്കുന്നു. അങ്ങയുടെ മദ്ധ്യസ്‌ഥതയിൽ അസാദ്ധ്യമായി ഒന്നുമില്ല. ഉണ്ണിശോയുടെ വിശ്വസ്ത സ്നേഹിതനായ വിശുദ്ധ അന്തോനീസേ, അങ്ങ് ഞങ്ങൾക്ക് എന്നും തുണയും മദ്ധ്യസ്ഥനും ഉപകാരിയും ആയിരിക്കണമേ. ഞങ്ങളുടെ ആത്മീയവും ഭൗതീകവുമായ സകല ആവശ്യങ്ങളിലും പ്രത്യേകിച്ഛ് ഇപ്പോൾ ഞങ്ങൾ അപേക്ഷിക്കുന്ന ഞങ്ങളുടെ ആവശ്യങ്ങൾ (അവരവരുടെ ആവശ്യങ്ങൾ പറയുക) പൂർവ്വ പിതാവായ ദൈവത്തിന്റെ പക്കൽ നിന്ന് അങ്ങയെ മധ്യസ്ഥത വഴിയായി ഞങ്ങൾക്ക് നേടിത്തരണമേ. എന്നെ വലയം ചെയ്തിട്ടുള്ള പീഢനങ്ങളിൽ നിന്നും കരുണയോടുകൂടി മോചിപ്പിക്കണമേ.

1. സ്വഗ്ഗർസ്ഥാനായ പിതാവേ ( 3 പ്രാവശ്യം, ആമേൻ )
2. നന്മനിറഞ്ഞ മറിയമേ ( 3 പ്രാവശ്യം, ആമേൻ )
3. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്‌തുതി. ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമേൻ ( 3 പ്രാവശ്യം, ആമേൻ )


Share: